album-cover
ലഹരിക്കെതിരെ ജനജാഗ്രത സദസ് - NSS

ലഹരിക്കെതിരെ ജനജാഗ്രത സദസ് 25/4/2025 എൻ എസ് എസ് യൂണിറ്റ് - 146 ഗവ: പോളിടെക്നിക് കോളേജ് ചേർത്തല ലഹരി വിരുദ്ധ മനുഷ്യ ചങ്ങലയും ഓട്ടൻ തുള്ളലും നമ്മുടെ ക്യാമ്പസുകളുടെ സർഗാത്മകതയെ ഇല്ലായ്മ ചെയ്യുന്ന ലഹരിയുടെ ഉപയോഗം ഇല്ലാതാക്കാൻ നാഷണൽ സർവ്വീസ് സ്കീമിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്യാമ്പയിനുകൾ സംഘടിപ്പിച്ചു വരികയാണ്. സംസ്ഥാന സർക്കാരിന്റെ നിർദ്ദേശപ്രകാരം എൻ എസ് എസിന്റെ അഭിമുഖത്തിൽ ക്യാമ്പസുകളിൽ നടത്തുന്ന ജനജാഗ്രത സദസ് Life is beautiful എന്ന ക്യാമ്പയിൻ 25.3 2025 കോളേജിൽ സംഘടിപ്പിച്ചു. രാവിലെ 10.30 ന് കോളേജിനു മുന്നിൽ നാഷണൽ ഹൈവെയിൽ മനുഷ്യ ചങ്ങല തീർത്തു. എൻ എസ് എസ് വോളണ്ടിയേഴ്സ് ലവിരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടർന്ന് കോളേജ് ഓഡിറ്റോറിയത്തിൽ ശ്രീ വി ജയരാജ് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ എറണാകുളം ലഹരിക്കെതിരെ ആശയ പ്രചരണത്തിന് ഓട്ടൻതുള്ളൽ അവതരിപ്പിച്ചു. പരിപാടിയിൽ കോളേജ് പ്രിൻസിപ്പാൾ ശ്രീമതി മിനിമോൾ ടീച്ചർ അദ്ധക്ഷയായി. എൻ എസ് എസ് പ്രോഗ്രാമോഫീസർ ടി. അശോകൻ സ്വാഗതം പറഞ്ഞു. വിവിവധ വകുപ്പ് മേധാവികൾ ആശംസകൾ നേർന്നു . എൻ എസ് എസ് വോളണ്ടിയർ സെക്രട്ടറി അക്ഷയ് സുരേഷ് നന്ദി രേഖപ്പെടുത്തി.